
ഞാന്‍ എന്റെ പൂന്തോട്ടത്തിലേക്ക് നോക്കിയപ്പോള്‍ അതാ എന്റെ ചെടിയില്‍ ഒരു ചിത്രശലഭം...അതിന്റെ ചിറക് വളരെ വര്‍്ണ്ണമനോഹരമായിരുന്നു.അപ്പോഴുണ്ട് കുറച്ചു മാറി തെച്ചിയുടെയും,കൃഷ്ണകിരീടത്തിന്റെയും പൂക്കള്‍ കൂട്ടം കൂടിയ ഭാഗത്ത് പൂക്കളുടെ മുകളില്‍്ക്കൂടി പാറിയും പൂന്തേന്‍ കുറിച്ചും രസിക്കുന്ന കുറെ പൂമ്പാറ്റകള്‍. എനിക്കവയെ കണ്ടപ്പോള്‍ എന്റെ പൂന്തോട്ടത്തിന് ആദ്യത്തെക്കാളും കൂടുതല്‍് ഭംഗി കൈവന്ന പോലെ തോന്നി. ഞാന്‍ ദൂരസ്ഥലങ്ങളില്‍ പോവാത്തതിനാല്‍ അന്നാണ് ഇത്രയും ഭംഗി കൂടിയ വര്‍ണ്ണ ചിറകുകളോട് കൂടിയ ചിത്ര ശലഭങ്ങളെ കാണുന്നത്. പിന്നീട് ഞാന്‍ ആലോചിക്കുകയുണ്ടായി എവിടെ നിന്നാണ് ഇത്രയും ചിത്രശലഭങ്ങള്‍ ഇവിടെ വന്നത്? ആ സുന്ദര ലോകം എനിക്ക് കാണണം .ആ വര്‍ണ്ണ ലോകം ഏതാണാവോ...?
രഞ്ജിഷ.വി.കെ.
VII-E
ജി.എച്ച്.എസ്.എസ്.കാടഞ്ചേരി

