Saturday, July 31, 2010

Best wishes...

Best Wishes

Friday, January 29, 2010

റ്റാറ്റ

കരഞ്ഞു കരഞ്ഞു തളര്‍ന്ന് കുട്ടന്‍
അമ്മയുടെ മടിത്തട്ടില്‍് തന്നെ കിടന്നുറങ്ങി....
വീട്ടില്‍് വന്ന ആളുകള്‍
പലരും പോയിരുന്നു
മൗനം അവിടമാകെ
തളം കെട്ടിയിരുന്നു.
എന്നാലും ആരൊക്കെയോ കരയുന്ന
പതിഞ്ഞ ശബ്ദം.....
പഴത്തിനു മുകളില്‍ കത്തിച്ചുവെച്ചിരുന്ന
ചന്ദനത്തിരികള്‍ എരിഞ്ഞടങ്ങിയിരുന്നു....
കുട്ടന്‍ ഉറക്കത്തില്‍ ചേച്ചിയുമായി കളിക്കുകയായിരുന്നു.....
ഒളിച്ചു കളി ... തൊട്ടു കളി ....
കണ്ണാരം പൊത്തിക്കളി .....
ഒടുവില്‍ റ്റാറ്റ കാട്ടി ചിരിച്ചു കൊണ്ട്
പോകുന്ന ചേച്ചിയെ നോക്കി
കുട്ടന്‍ കരഞ്ഞു...
പുറത്ത് ചിത കെട്ടടങ്ങാന്‍ തുടങ്ങിയിരുന്നു .....

കെ.മുഹമ്മദ്‌ ബഷീര്‍
VII
ഡി.എച്ച്.ഒ.എച്ച്.എസ്.എസ്.പൂക്കരത്തറ

Thursday, January 28, 2010

നിറങ്ങള്‍

സ്നേഹത്തിന്റെ നിറമെന്താണെ-
ന്നെനിക്കറിയില്ല .
ഒരു പക്ഷെ ,
കറുപ്പായിരിക്കാം .....
അവള്‍ക്കും അതേ നിറമായിരുന്നു.....
പക്ഷെ,
ദുഖത്തിന്റെ നിറമെന്താണെ-
ന്നെനിക്കറിയാം.
അത് വെള്ളയാണ്
അന്നവളെ പുതപ്പിച്ചിരുന്നത്
വെള്ളത്തുണികൊണ്ടാണ് ......

ഗോപിക .കെ VII-B ഡി.എച്ച്.ഒ.എച്ച്.എസ്.എസ്.പൂക്കരത്തറ

നിറങ്ങള്‍

സ്നേഹത്തിന്റെ നിറമെന്താണെ-
ന്നെനിക്കറിയില്ല .
ഒരു പക്ഷെ ,
കറുപ്പായിരിക്കാം .....
അവള്‍ക്കും അതേ ....
പക്ഷെ,
ദുഖത്തിന്റെ നിറമെന്താണെ-
ന്നെനിക്കറിയാം.
അത് വെള്ളയാണ്
അന്നവളെ പുതപ്പിച്ചിരുന്നത്
വെള്ളത്തുണികൊണ്ടാണ് ......

ഗോപിക .കെ
VII-B
ഡി.എച്ച്..എച്ച്.എസ്.എസ്.പൂക്കരത്തറ

Wednesday, June 10, 2009

പൂമ്പാറ്റകളുടെ നാട്


ഞാന്‍ എന്റെ പൂന്തോട്ടത്തിലേക്ക് നോക്കിയപ്പോള്‍ അതാ എന്റെ ചെടിയില്‍ ഒരു ചിത്രശലഭം...അതിന്റെ ചിറക്‌ വളരെ വര്‍്ണ്ണമനോഹരമായിരുന്നു.അപ്പോഴുണ്ട് കുറച്ചു മാറി തെച്ചിയുടെയും,കൃഷ്ണകിരീടത്തിന്റെയും പൂക്കള്‍ കൂട്ടം കൂടിയ ഭാഗത്ത്‌ പൂക്കളുടെ മുകളില്‍്ക്കൂടി പാറിയും പൂന്തേന്‍ കുറിച്ചും രസിക്കുന്ന കുറെ പൂമ്പാറ്റകള്‍. എനിക്കവയെ കണ്ടപ്പോള്‍ എന്റെ പൂന്തോട്ടത്തിന് ആദ്യത്തെക്കാളും കൂടുതല്‍് ഭംഗി കൈവന്ന പോലെ തോന്നി. ഞാന്‍ ദൂരസ്ഥലങ്ങളില്‍ പോവാത്തതിനാല്‍ അന്നാണ് ഇത്രയും ഭംഗി കൂടിയ വര്‍ണ്ണ ചിറകുകളോട് കൂടിയ ചിത്ര ശലഭങ്ങളെ കാണുന്നത്. പിന്നീട് ഞാന്‍ ആലോചിക്കുകയുണ്ടായി എവിടെ നിന്നാണ് ഇത്രയും ചിത്രശലഭങ്ങള്‍ ഇവിടെ വന്നത്? സുന്ദര ലോകം എനിക്ക് കാണണം . വര്‍ണ്ണ ലോകം ഏതാണാവോ...?

രഞ്ജിഷ.വി.കെ.
VII-E
ജി.എച്ച്.എസ്.എസ്.കാടഞ്ചേരി

Wednesday, June 3, 2009

എന്റെ ഉദ്യാനം


കിഴക്കില്‍ വെള്ളകീറും സു‌ര്യന്റെ
നോട്ടമെന്‍ പൂന്തോട്ടത്തില്‍
തേങ്ങാപ്പൂളായ് മാനത്തെത്തും
ചന്ദ്രന്റെ നോട്ടമെന്‍ പൂന്തോട്ടത്തില്‍
ചക്കരമാവിന്റെ ചില്ലയിലേറി
അണ്ണാന്റെ നോട്ടവും ഈ തോട്ടത്തില്‍
മുത്തുകള്‍ പോലെ വള്ളിയില്‍ തു‌ങ്ങി
മുല്ലമൊട്ടുകള്‍ ചാഞ്ഞാടുന്നു
ആടിക്കുഴഞ്ഞവ കേട്ടിപ്പുണര്‍്ന്ന്
കാറ്റിനെ മാടി വിളിക്കുന്നു.
കിന്നാരം ചൊല്ലി കുഴഞ്ഞു പെട്ടന്നവര്‍
പിരിയുന്നവിടെ നിന്നും
പാറിപ്പറക്കുന്ന പട്ടങ്ങള്‍ പോലെ
ഇലകള്‍ കാറ്റില്‍ പറന്നിടുന്നു
ആകാശവീഥിയിലൂടെ നീങ്ങും മേഘം
പെട്ടെന്നവിടെ നിന്നു ...
കണ്‍്കുളിര്‍്ക്കെ കണ്ടു നിന്നു
എന്റെ പൂക്കളും പൂന്തോട്ടവും
മുല്ലയും റോസയും പിച്ചകവും പിന്നെ
ചെമ്പരത്തിയുമുണ്ടേ ....
ഗമയോടെ നില്‍ക്കും സു‌ര്യകാന്തിയും
മഞ്ഞ നിറമുള്ള കോളാമ്പിപ്പൂക്കളും
എന്റെ തോട്ടത്തില്‍ പുഞ്ചിരിതൂകി നിന്നേ
കാറ്റിനോടായ് കൊഞ്ചിക്കുഴഞ്ഞ്
പനിനീര്‍്പ്പൂ പുഞ്ചിരിച്ചു.
കാണേണ്ടേ കാണേണ്ടേ എന്റെയീ പൂന്തോട്ടം
കണ്ടു രസിക്കണ്ടേ നിങ്ങള്‍ക്കും ....
ATHIRA.T
VII.B
A.U.P.S.PERUMPARAMBA

മഴ


മാനത്തു നിന്നും ഉതിര്‍ന്ന മഴ
കാര്‍മേഘമായ് പൊഴിഞ്ഞ മഴ
മാനത്തു നിന്നും വീണ മഴ
ഇറ്റിറ്റു വീണ തുള്ളി മഴ
തവളക്കുട്ടനും ഉണ്ണിക്കുട്ടനും
ചാടിത്തിമിര്‍ക്കുന്നു പുതുമഴയില്‍
ചെറിയ തുള്ളിയായ്‌ വീഴുന്നു മഴ
കടലാസ് വഞ്ചികള്‍ ഒഴുകുന്ന മഴ
പുഴ പോല്‍ ഒഴുകും പുതിയ മഴ
തവളക്കുട്ടന് രസമായി ,
ഉണ്ണിക്കുട്ടനും രസമായി....
എന്റെ സ്വന്തം പുതിയ മഴ.....

വിഷ്ണു.എ VII.B
ജി.യു.പി.എസ്.കോലൊളമ്പ്