Wednesday, June 10, 2009

പൂമ്പാറ്റകളുടെ നാട്


ഞാന്‍ എന്റെ പൂന്തോട്ടത്തിലേക്ക് നോക്കിയപ്പോള്‍ അതാ എന്റെ ചെടിയില്‍ ഒരു ചിത്രശലഭം...അതിന്റെ ചിറക്‌ വളരെ വര്‍്ണ്ണമനോഹരമായിരുന്നു.അപ്പോഴുണ്ട് കുറച്ചു മാറി തെച്ചിയുടെയും,കൃഷ്ണകിരീടത്തിന്റെയും പൂക്കള്‍ കൂട്ടം കൂടിയ ഭാഗത്ത്‌ പൂക്കളുടെ മുകളില്‍്ക്കൂടി പാറിയും പൂന്തേന്‍ കുറിച്ചും രസിക്കുന്ന കുറെ പൂമ്പാറ്റകള്‍. എനിക്കവയെ കണ്ടപ്പോള്‍ എന്റെ പൂന്തോട്ടത്തിന് ആദ്യത്തെക്കാളും കൂടുതല്‍് ഭംഗി കൈവന്ന പോലെ തോന്നി. ഞാന്‍ ദൂരസ്ഥലങ്ങളില്‍ പോവാത്തതിനാല്‍ അന്നാണ് ഇത്രയും ഭംഗി കൂടിയ വര്‍ണ്ണ ചിറകുകളോട് കൂടിയ ചിത്ര ശലഭങ്ങളെ കാണുന്നത്. പിന്നീട് ഞാന്‍ ആലോചിക്കുകയുണ്ടായി എവിടെ നിന്നാണ് ഇത്രയും ചിത്രശലഭങ്ങള്‍ ഇവിടെ വന്നത്? സുന്ദര ലോകം എനിക്ക് കാണണം . വര്‍ണ്ണ ലോകം ഏതാണാവോ...?

രഞ്ജിഷ.വി.കെ.
VII-E
ജി.എച്ച്.എസ്.എസ്.കാടഞ്ചേരി

Wednesday, June 3, 2009

എന്റെ ഉദ്യാനം


കിഴക്കില്‍ വെള്ളകീറും സു‌ര്യന്റെ
നോട്ടമെന്‍ പൂന്തോട്ടത്തില്‍
തേങ്ങാപ്പൂളായ് മാനത്തെത്തും
ചന്ദ്രന്റെ നോട്ടമെന്‍ പൂന്തോട്ടത്തില്‍
ചക്കരമാവിന്റെ ചില്ലയിലേറി
അണ്ണാന്റെ നോട്ടവും ഈ തോട്ടത്തില്‍
മുത്തുകള്‍ പോലെ വള്ളിയില്‍ തു‌ങ്ങി
മുല്ലമൊട്ടുകള്‍ ചാഞ്ഞാടുന്നു
ആടിക്കുഴഞ്ഞവ കേട്ടിപ്പുണര്‍്ന്ന്
കാറ്റിനെ മാടി വിളിക്കുന്നു.
കിന്നാരം ചൊല്ലി കുഴഞ്ഞു പെട്ടന്നവര്‍
പിരിയുന്നവിടെ നിന്നും
പാറിപ്പറക്കുന്ന പട്ടങ്ങള്‍ പോലെ
ഇലകള്‍ കാറ്റില്‍ പറന്നിടുന്നു
ആകാശവീഥിയിലൂടെ നീങ്ങും മേഘം
പെട്ടെന്നവിടെ നിന്നു ...
കണ്‍്കുളിര്‍്ക്കെ കണ്ടു നിന്നു
എന്റെ പൂക്കളും പൂന്തോട്ടവും
മുല്ലയും റോസയും പിച്ചകവും പിന്നെ
ചെമ്പരത്തിയുമുണ്ടേ ....
ഗമയോടെ നില്‍ക്കും സു‌ര്യകാന്തിയും
മഞ്ഞ നിറമുള്ള കോളാമ്പിപ്പൂക്കളും
എന്റെ തോട്ടത്തില്‍ പുഞ്ചിരിതൂകി നിന്നേ
കാറ്റിനോടായ് കൊഞ്ചിക്കുഴഞ്ഞ്
പനിനീര്‍്പ്പൂ പുഞ്ചിരിച്ചു.
കാണേണ്ടേ കാണേണ്ടേ എന്റെയീ പൂന്തോട്ടം
കണ്ടു രസിക്കണ്ടേ നിങ്ങള്‍ക്കും ....
ATHIRA.T
VII.B
A.U.P.S.PERUMPARAMBA

മഴ


മാനത്തു നിന്നും ഉതിര്‍ന്ന മഴ
കാര്‍മേഘമായ് പൊഴിഞ്ഞ മഴ
മാനത്തു നിന്നും വീണ മഴ
ഇറ്റിറ്റു വീണ തുള്ളി മഴ
തവളക്കുട്ടനും ഉണ്ണിക്കുട്ടനും
ചാടിത്തിമിര്‍ക്കുന്നു പുതുമഴയില്‍
ചെറിയ തുള്ളിയായ്‌ വീഴുന്നു മഴ
കടലാസ് വഞ്ചികള്‍ ഒഴുകുന്ന മഴ
പുഴ പോല്‍ ഒഴുകും പുതിയ മഴ
തവളക്കുട്ടന് രസമായി ,
ഉണ്ണിക്കുട്ടനും രസമായി....
എന്റെ സ്വന്തം പുതിയ മഴ.....

വിഷ്ണു.എ VII.B
ജി.യു.പി.എസ്.കോലൊളമ്പ്

Sunday, May 31, 2009

അറിവിന്റെ നിറകുടം


ഗുരുവിന്റെ സന്നിധിയില്‍ ഞാന്‍
അറിവിന്റെ കാണാക്കടല്‍ തേടിയെത്തി
വിദ്യയുടെ നിറകുടം സ്വന്തമാക്കുവാന്‍
ഒരു നിമിഷം ഞാന്‍ കൊതിച്ചു പോയി
വിദ്യയുടെ പൂര്‍്ണ്ണാവതാരമെന്നപോല്‍്
വിദ്യാലയത്തെ ഞാന്‍ കണ്ടറിഞ്ഞു..
ജീവിതത്തില്‍ വഴികാട്ടിയായ് വിദ്യ
എനിക്കറിവിന്റെ വഴികള്‍ തുറന്നു തന്നു....

വിഷ്ണു.കെ.വി. 7th std.
സി.പി.എന്‍.യു.പി.എസ്‌.വട്ടംകുളം

Wednesday, March 18, 2009

ഗജരാജന്‍


കൊമ്പു കുലുക്കി വരുന്നുണ്ട്
കൊമ്പന്‍
നമ്മുടെ വമ്പന്‍ ....
കാടും
മലയും താണ്ടി വരുന്നൊരു
കുട്ടിക്കൊമ്പന്‍
ഗജരാജന്‍ .....
വലിയൊരു
കൊമ്പും തുമ്പിക്കയ്യും
ചെവിയും ആട്ടി വരുന്നുണ്ട്
കൊമ്പന്‍
നമ്മുടെ വമ്പന്‍ ....
കറുത്ത
നിറവും വെളുത്ത കൊമ്പും
കൊമ്പന്‍ ആളൊരു വമ്പന്‍ ......

സൂര്യ മഹേശ്വരി .ടി.
ബി
.ടി.എം.യു.പി.സ്കൂള്‍ പെരുമുക്ക്

കേരളം


കേരം തിങ്ങും നാട്,
കൊച്ചു മരതക നാട്
ചേലെഴും പൂവുള്ള നാട്
പൂഞ്ചോലകളുടെ നാട്
പൂത്തിരി വര്‍ണ്ണം പടരും നാട്
പുത്തരിക്കണ്ടങ്ങളുള്ള നാട്
മാനും മയിലും നിറഞ്ഞ നാട്
മധുര സ്വപ്‌നങ്ങള്‍ വിടരും നാട്
നമ്മള്‍ മലയാളികളുടെ ജന്മനാട് ......
ആരതി .പി.എം
4th Std
ജി
. എല്‍. പി. സ്കൂള്‍ ആലങ്കോട്

Sunday, March 15, 2009

അമ്മക്കിളി ......


കര്‍ണ്ണികാരം പൂത്തപ്പോള്‍
എന്‍ ഉണ്ണിയെ കണ്ടപ്പോള്‍
എന്‍ മനം നിറഞ്ഞപ്പോള്‍
കണ്ണനുണ്ണി ചിരിച്ചപ്പോള്‍
നീലവാര്‍്മുകിലോ
പനിനീര്‍പ്പൂവോ
നിലാവുദിച്ച ചന്ദിരനോ
മുരളിയൂതും മാധവനോ
കണ്ടിട്ടും കണ്ടിട്ടും മതിവരില്ലായെന്‍്
പൊന്നുണ്ണിയെ കണ്ടിട്ട്
കത്തിച്ചു വെച്ചൊരു കല്‍വിളക്കിന്റെ
ശോഭപോലുള്ളൊരുണ്ണിയാണ്.
ആതിരരാവിലെയമ്പിളിയോ
കണ്ണനുണ്ണി നിന്നഴക്‌
മലരുപോലുള്ള ചിരിയാണ്
തേച്ചു മിനുക്കിയ നിറമാണ്‌
സ്നേഹവാത്സല്യമുള്ളൊരു
അമ്മക്കിളിയുടെ മനസ്സാണ് .....
എന്‍.ഷിജിന്‍
വിദ്യാപീഠം.യു.പി‌.എസ്.കാലടി

പ്രതിബിംബങ്ങള്‍

നിന്നില്‍ ഞാന്‍ എന്നെ കണ്ടിരുന്നു
ചിലപ്പോള്‍ കരിമഷിക്കറുപ്പ്
പടര്‍്ന്നിട്ടാണെങ്കിലും
നിന്നിലേക്ക്‌ നോക്കുമ്പോള്‍
ഞാന്‍ വളരെ ചെറുതാണെങ്കിലും
നീയെന്നെ വലുതായിത്തന്നെയാണല്ലോ
കണ്ടിരുന്നത്‌......
അവസാനം .....
ഒരൊറ്റ സൂചിമുനയാല്‍
ഞാന്‍ നിനക്കുചുറ്റും
ഇരുട്ടിന്റെ മായാലോകം തീര്‍ത്തപ്പോള്‍
എന്തു കൊണ്ടാണ്
ഞാന്‍ നിന്നില്‍
എന്നെ കാണാഞ്ഞത് ....?
ആര്യകൃഷ്ണ.ആര്‍
പി.സി.എന്‍.ജി.എച്ച്.എസ്.എസ്.
മൂക്കുതല

ആരാണത്...?

ഇരുള്‍ വീണ ഇടവഴിയില്‍
കാതോര്‍ത്തപ്പോള്‍ കേട്ടൂ
ആരോ തലതല്ലിക്കരയും നാദം
ചിതറിത്തെറിച്ച സ്വപ്നമാകാം
ആരോ കൈവിട്ട മോഹമാവാം
ഗതികിട്ടാതലയും മനസ്സാകാം
ആരോ തേന്‍ നുകര്‍ന്നിട്ട പൂവാകാം
ഇണ വിട്ടിട്ടു പോയ കിളിയാകാം
അതോ എന്റെ പിണങ്ങുന്ന മനസ്സാണോ ...?
ഗോപിക.കെ
എ.യു.പി.എസ്.നെല്ലിശ്ശേരി

എല്ലുകള്‍

ചിത കത്തിത്തീര്‍ന്നു വെറും കനലായി
ഉണ്ണി ഒന്നു കൂടി അങ്ങോട്ടോടി ....
തന്റെ അമ്മൂമ്മ ഇപ്പോള്‍
അവിടെ തന്നെയുണ്ടോ ?
ഇതിന് മുന്‍പ്‌ എത്രയോ തവണ
പോയി നോക്കിയതാണ്
അപ്പോഴൊക്കെ നിരാശയോടെയാണ് മടങ്ങിയത് .
ഇല്ല അവിടെയെങ്ങും അമ്മൂമ്മയില്ല ...
ശോഷിച്ച കുറച്ചു എല്ലുകള്‍ മാത്രം ബാക്കി......
ദുഷ്ടനായ തീ അമ്മൂമ്മയെ മുഴുവനായും
വിഴുങ്ങിയിരിക്കുന്നു....
ഉണ്ണി തീയെ പഴിച്ചു
ഒപ്പം വിതുമ്മിക്കരഞ്ഞു ......

ഗോപിക.വി
7th std
എ.യു.പി.എസ്.നെല്ലിശ്ശേരി



Saturday, March 14, 2009

പെയ്തൊഴിയാതെ

പുറത്ത് മഴ പെയ്യാന്‍ തുടങ്ങിയിരുന്നു ....
അയാള്‍ ജാലകം മലര്‍ക്കെ തുറന്നു
ഓര്‍മയില്‍ തെളിയുകയായി
പെയ്തൊഴിഞ്ഞ സ്നേഹ കാലം
ചേമ്പിലയില്‍ നിന്നുതിര്‍ന്ന വെള്ളത്തുള്ളിയും
ഇറവെളളത്തിലൊഴുക്കിയ കടലാസ് വഞ്ചിയും
ചിതയിലെരിഞ്ഞ അമ്മിഞ്ഞപ്പാലിന്‍ മധുരവും
അയാളെ കണ്ണീരാല്‍് നനയിച്ചു ....
ആ മാറിലെ ചൂടും ചുടു ചുംബനങളുംമനസ്സിലെക്കൂത്താലടിച്ചു.....
പെയ്തോഴിയത്തതെന്തോ തങ്ങി നിന്ന ആ നിശ്ചല മുഖം
ഓര്‍ത്തയാള്‍ നിശ്വസിച്ചു.
മഴ പുറത്തു ഭീകര നൃത്തമാടാന്‍് തുടങ്ങി
ഓര്‍മകള്‍ക്ക് നേരെ അയാള്‍ ജാലകം കൊട്ടിയടച്ചു .......

ഗോപിക.കെ
7th std.
എ.യു.പി.എസ്.നെല്ലിശ്ശേരി

Wednesday, March 4, 2009

എഴുത്തുകൂട്ടം വായനക്കൂട്ടം

ബി.ആര്‍സി തല എഴുത്തുകൂട്ടം വായനക്കൂട്ടം ക്യാമ്പ് മാര്‍ച്ച് പതിനാലിനും പതിനഞ്ചിനും നടക്കുന്നു .ഓരോ പഞ്ചായതില്‍നിന്നും മികച്ച എട്ടു കുട്ടികളെ പങ്കെടുപ്പിക്കുക