
മാനത്തു നിന്നും ഉതിര്‍ന്ന മഴ
കാര്‍മേഘമായ് പൊഴിഞ്ഞ മഴ
മാനത്തു നിന്നും വീണ മഴ
ഇറ്റിറ്റു വീണ തുള്ളി മഴ
തവളക്കുട്ടനും ഉണ്ണിക്കുട്ടനും
ചാടിത്തിമിര്‍ക്കുന്നു പുതുമഴയില്‍
ചെറിയ തുള്ളിയായ് വീഴുന്നു മഴ
കടലാസ് വഞ്ചികള്‍ ഒഴുകുന്ന മഴ
പുഴ പോല്‍ ഒഴുകും പുതിയ മഴ
തവളക്കുട്ടന് രസമായി ,
ഉണ്ണിക്കുട്ടനും രസമായി....
എന്റെ സ്വന്തം പുതിയ മഴ.....
വിഷ്ണു.എ VII.B
ജി.യു.പി.എസ്.കോലൊളമ്പ്
1 comment:
വിഷ്ണുക്കൂട്ടാ..
നല്ല കവിത. വളരെ സിംമ്പിള്‍ ആയി,
മനസില്‍ തങ്ങി നില്ക്കുന്ന വിധത്തില്‍ ആര്‍ക്കും ഈണത്തില്‍ ചൊല്ലാ വുന്ന വിധത്തില്‍ നന്നായി എഴുതി. അഭിനന്ദനങ്ങള്‍.
ഇനിയും എഴുതൂ. വായിക്കാന്‍ ഞങ്ങളൊക്കെ ഉണ്ട്.
Post a Comment