
കിഴക്കില്‍ വെള്ളകീറും സുര്യന്റെ
നോട്ടമെന്‍ പൂന്തോട്ടത്തില്‍
തേങ്ങാപ്പൂളായ് മാനത്തെത്തും
ചന്ദ്രന്റെ നോട്ടമെന്‍ പൂന്തോട്ടത്തില്‍
ചക്കരമാവിന്റെ ചില്ലയിലേറി
അണ്ണാന്റെ നോട്ടവും ഈ തോട്ടത്തില്‍
മുത്തുകള്‍ പോലെ വള്ളിയില്‍ തുങ്ങി
മുല്ലമൊട്ടുകള്‍ ചാഞ്ഞാടുന്നു
ആടിക്കുഴഞ്ഞവ കേട്ടിപ്പുണര്‍്ന്ന്
കാറ്റിനെ മാടി വിളിക്കുന്നു.
കിന്നാരം ചൊല്ലി കുഴഞ്ഞു പെട്ടന്നവര്‍
പിരിയുന്നവിടെ നിന്നും
പാറിപ്പറക്കുന്ന പട്ടങ്ങള്‍ പോലെ
ഇലകള്‍ കാറ്റില്‍ പറന്നിടുന്നു
ആകാശവീഥിയിലൂടെ നീങ്ങും മേഘം
പെട്ടെന്നവിടെ നിന്നു ...
കണ്‍്കുളിര്‍്ക്കെ കണ്ടു നിന്നു
എന്റെ പൂക്കളും പൂന്തോട്ടവും
മുല്ലയും റോസയും പിച്ചകവും പിന്നെ
ചെമ്പരത്തിയുമുണ്ടേ ....
ഗമയോടെ നില്‍ക്കും സുര്യകാന്തിയും
മഞ്ഞ നിറമുള്ള കോളാമ്പിപ്പൂക്കളും
എന്റെ തോട്ടത്തില്‍ പുഞ്ചിരിതൂകി നിന്നേ
കാറ്റിനോടായ് കൊഞ്ചിക്കുഴഞ്ഞ്
പനിനീര്‍്പ്പൂ പുഞ്ചിരിച്ചു.
കാണേണ്ടേ കാണേണ്ടേ എന്റെയീ പൂന്തോട്ടം
കണ്ടു രസിക്കണ്ടേ നിങ്ങള്‍ക്കും ....
ATHIRA.T
VII.B
A.U.P.S.PERUMPARAMBA
3 comments:
"കാണേണം...കാണേണം.....
കണ്ടു രസിക്കേണം എനിക്കും."
നന്നായിട്ടുണ്ട്,
ആശംസകള്‍.......
ഉദ്യാനത്തിന്റെ ഭംഗി ഈ വരികള്‍ക്കും ഉണ്ട്....ആശംസകള്‍
ആതിര മോളേ..
ഇത്ര രസമുള്ള ഉദ്യാനം ഉണ്ടായിട്ടു ഞങ്ങളെ കാണാന്‍ ഇത് വരെ വിളിക്കാതിരുന്നത് മോശമായിപ്പോയി.
നല്ല രസമുള്ള വരികള്‍. ഇനിയും വരാം ട്ടോ. കൂടുതല്‍ നല്ല വരികളുമായി ഇനിയും എഴുതുമല്ലോ.
Post a Comment