കരഞ്ഞു കരഞ്ഞു തളര്‍ന്ന് കുട്ടന്
അമ്മയുടെ മടിത്തട്ടില്‍് തന്നെ കിടന്നുറങ്ങി....
വീട്ടില്‍് വന്ന ആളുകള്‍
പലരും പോയിരുന്നു
മൗനം അവിടമാകെ
തളം കെട്ടിയിരുന്നു.
എന്നാലും ആരൊക്കെയോ കരയുന്ന
പതിഞ്ഞ ശബ്ദം.....
പഴത്തിനു മുകളില്‍ കത്തിച്ചുവെച്ചിരുന്ന
ചന്ദനത്തിരികള്‍ എരിഞ്ഞടങ്ങിയിരുന്നു....
കുട്ടന് ഉറക്കത്തില്‍ ചേച്ചിയുമായി കളിക്കുകയായിരുന്നു.....
ഒളിച്ചു കളി ... തൊട്ടു കളി ....
കണ്ണാരം പൊത്തിക്കളി .....
ഒടുവില്‍ റ്റാറ്റ കാട്ടി ചിരിച്ചു കൊണ്ട്
പോകുന്ന ചേച്ചിയെ നോക്കി
കുട്ടന് കരഞ്ഞു...
പുറത്ത് ചിത കെട്ടടങ്ങാന്‍ തുടങ്ങിയിരുന്നു .....
കെ.മുഹമ്മദ് ബഷീര്‍
VII
ഡി.എച്ച്.ഒ.എച്ച്.എസ്.എസ്.പൂക്കരത്തറ
Friday, January 29, 2010
Subscribe to:
Post Comments (Atom)
1 comment:
ബഷീറെ...
വേര്‍പാട് നന്നായി പറഞ്ഞു.
മരണം എന്ന വാക്ക് കരുതി കൂട്ടി പറയാതിരുന്നത് അത് മനസിനെ കൂടുതല്‍ സങ്കടപ്പെടുത്തും എന്നത് കൊണ്ടാ.
റ്റാറ്റ.. നന്നായി പറഞ്ഞു.
കുഞ്ഞ് മനസിന്റെ സങ്കടവും നിഷ്ക്കളങ്കതയും ഉല്കൊണ്ട കവിത.
നല്ല ചിന്താ ശക്തിയുണ്ടല്ലോ. തുടര്‍ന്നും എഴുതൂ.
Post a Comment