Wednesday, June 3, 2009

മഴ


മാനത്തു നിന്നും ഉതിര്‍ന്ന മഴ
കാര്‍മേഘമായ് പൊഴിഞ്ഞ മഴ
മാനത്തു നിന്നും വീണ മഴ
ഇറ്റിറ്റു വീണ തുള്ളി മഴ
തവളക്കുട്ടനും ഉണ്ണിക്കുട്ടനും
ചാടിത്തിമിര്‍ക്കുന്നു പുതുമഴയില്‍
ചെറിയ തുള്ളിയായ്‌ വീഴുന്നു മഴ
കടലാസ് വഞ്ചികള്‍ ഒഴുകുന്ന മഴ
പുഴ പോല്‍ ഒഴുകും പുതിയ മഴ
തവളക്കുട്ടന് രസമായി ,
ഉണ്ണിക്കുട്ടനും രസമായി....
എന്റെ സ്വന്തം പുതിയ മഴ.....

വിഷ്ണു.എ VII.B
ജി.യു.പി.എസ്.കോലൊളമ്പ്

1 comment:

Sulfikar Manalvayal said...

വിഷ്ണുക്കൂട്ടാ..
നല്ല കവിത. വളരെ സിംമ്പിള്‍ ആയി,
മനസില്‍ തങ്ങി നില്‍ക്കുന്ന വിധത്തില്‍ ആര്‍ക്കും ഈണത്തില്‍ ചൊല്ലാ വുന്ന വിധത്തില്‍ നന്നായി എഴുതി. അഭിനന്ദനങ്ങള്‍.
ഇനിയും എഴുതൂ. വായിക്കാന്‍ ഞങ്ങളൊക്കെ ഉണ്ട്.